Gallery

കൊല്ലികുറവൻ

മുകളിലേക്ക് നീന്തി എത്തിയപ്പോഴേക്കും അശോകൻ കിതച്ചിരുന്നു . വള്ളത്തിന്റെ അരികിൽ പിടിച്ചു വിളിച്ചു പറഞ്ഞു . "സാറെ അവിടെ എന്തോ ഉണ്ട് , രണ്ടു പേര് കൂടിവേണം , എന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റില്ല". അടുത്ത് നിന്ന വള്ളത്തിൽ നിന്ന് രണ്ടു പേർ പുഴയിലേക്ക് ചാടി. അവർ അശോകൻ കാട്ടിയ ദിശയിലേക്കു ഊളിയിട്ടു . ഒരു മിനിറ്റിനകം അവർ ശരീരവുമായി പൊങ്ങി , വള്ളത്തിൽ നിന്ന ഫയർ ഫോഴ്സ് കാർ അത് വാങ്ങി. "ഇതുതന്നെ , മുടിയനായിട്ടു , … Continue reading കൊല്ലികുറവൻ

മഴക്കാറ് – ചെറുകഥ

"ഈ മഴ " അടുത്തു കിടക്കുന്ന മോൻ അസ്വസ്തമാകുന്നതറിഞ്ഞാണ് അയാൾ മയക്കത്തിൽ നിന്ന് ഉണർന്നത്.  മേശയിൽ നിന്നും മൊബൈൽ എടുത്തു നോക്കി, സമയം  പതിനൊന്നു കഴിഞ്ഞിരിക്കുന്നു. അയാൾ അവനോടു ചേർന്ന് കെട്ടിപിടിച്ചു കിടന്നു. "മോനെന്താ പറഞ്ഞെ " "ഒന്നുമില്ല .. വാവാച്ചി ഉറങ്ങിയോ " "ഉം " അയാൾ മൂളി ആ ചെറിയ വിരലുകൾ കൈകളിൽ മുറുകെ പിടിക്കുന്നത് അയാൾ അറിഞ്ഞു. "അച്ഛൻ ഇനിയും ഗൾഫിൽ പോകുവോ " "ഇല്ല " എന്തോ നോക്കുവാനായി അവൻ കുഞ്ഞി … Continue reading മഴക്കാറ് – ചെറുകഥ

സനാഥൻ

ഒരു കൂട്ടുകാരെന്റെ വീട്ടിൽ നിന്നും മടങ്ങവേ ആണ് വിഷ്ണുവിനെ കണ്ടത്. പാടത്തിനരുകിലെ കനാലിൽ ചൂണ്ടയിടുകയായിരുന്നു അവൻ , അടുത്തുള്ള തെങ്ങിന്റെ ചുവട്ടിൽ അപ്പു എന്ന അവന്റെ നായയും കിടപ്പുണ്ട് . നവംബർ മാസമായിരുന്നിട്ടും ഉച്ചവെയിലിനു നല്ല ചൂടായിരുന്നു. "എന്താ വിഷ്ണു വല്ലതും കിട്ടിയോ " സൈക്കിൾ നിർത്തി വിളിച്ചു ചോദിച്ചു .. " ഓ എന്ത് കിട്ടാനാ ഏട്ടാ .. നമുക്ക് അതിനുള്ള ഭാഗ്യം ഇല്ലല്ലോ .. ഇങ്ങനെ കാത്തിരിക്കാനല്ലേ വിധി .. ചൂണ്ടയിട്ടാലും ജീവിതത്തിലും എല്ലാം … Continue reading സനാഥൻ