Thank you

Sarjapura Malayali Samajam Thanks..

ChiragHope & AshaJyoti Handi capped Welfare Society for donating generously to the Kerala Flood Rehabilitation activities.

 

kollikuravan

മുകളിലേക്ക് നീന്തി എത്തിയപ്പോഴേക്കും അശോകൻ കിതച്ചിരുന്നു . വള്ളത്തിന്റെ അരികിൽ പിടിച്ചു വിളിച്ചു പറഞ്ഞു .

സാറെ അവിടെ എന്തോ ഉണ്ട് , രണ്ടു പേര് കൂടിവേണം , എന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റില്ല“.

അടുത്ത് നിന്ന വള്ളത്തിൽ നിന്ന് രണ്ടു പേർ പുഴയിലേക്ക് ചാടി. അവർ അശോകൻ കാട്ടിയ ദിശയിലേക്കു ഊളിയിട്ടു . ഒരു മിനിറ്റിനകം അവർ ശരീരവുമായി പൊങ്ങി , വള്ളത്തിൽ നിന്ന ഫയർ ഫോഴ്സ് കാർ അത് വാങ്ങി.

ഇതുതന്നെ , മുടിയനായിട്ടു , ഏതായാലും കിട്ടിയല്ലോ മെസ്സേജ് കൊടുത്തേക്കു

അശോകൻ അടുത്ത് കിടന്ന വള്ളത്തിലേക്ക് കയറി മലന്നു കിടന്നു . മഴയത്തു ഇത്രയും തവണ മുങ്ങിയതിന്റെ ക്ഷീണം മുഖത്ത് കാണാമായിരുന്നു .

സതീഷേ, തുരുത്തേലേക്കു വിട്ടോ , രണ്ടെണം അടിക്കണം

ശാന്തേടത്തി ?”

നീ വിളിച്ചു പറ,രാത്രിക്ക് വരൂ എന്ന്

അവർ ഷാപ്പിലെത്തിയപ്പോളേക്കും മഴ മാറിയിട്ടുണ്ടായിരുന്നു. ഒഴിഞ്ഞ ഒരു കൂടാരത്തിലേക്കു കയറി, അശോകൻ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി. അപ്പോളേക്കും ഫോൺ അടിക്കാൻ തുടങ്ങി , കോൺസ്റ്റബിൾ ഉമേഷ് ആണ് .

…. ഇനി എന്താണോ ?”

ഡാ അശോകാ , നീ ബോഡി തപ്പി തന്നിട്ട് എവിടെ പോയി , ചെക്കന്റെ വീട്ടുകാര് കുറച്ചു പൈസ തന്നിട്ടുണ്ട് , നിന്റെ വക എത്രയാ എന്നാ വാങ്ങി പൊക്കോ

ഒന്നും വേണ്ട സാറെ.. ഞാൻ പണി നിർത്തി പൈസ ഒന്നും ശെരിയാകത്തില്ലാ

നിനക്ക് വേണ്ടൽ വേണ്ട , അത് എങ്ങനാ കിടന്നേന്നു പറ , ഇവിടെ എഴുതി ചേര്ക്കാനാ

അറിയില്ല സാറെ , ഏതോ കാട്ട് വള്ളിപോലെ കാലെ കണ്ടു

മതി മതി കൂടുതൽ പറഞ്ഞു നീ പുകിലാക്കണ്ട , ബാക്കി ഞാൻ നോക്കിക്കോളാം .. ഇല്ലേ പിന്നേം പണിയാകും

അശോകൻ ഫോൺ കട്ട് ചെയ്തു വിളിച്ചു പറഞ്ഞു

ഡാ , കള്ളിനൊപ്പം ഒരു കപ്പേം ചാളക്കറീം , പിന്നെ ഒരു പന്നി ഉലത്തിയതും

#####################################################

സന്ധ്യ കഴിഞ്ഞാണ്അശോകൻ വീട്ടിൽ എത്തിയത്. സാധാരണ രീതിയിൽ കിണറ്റിൽ നിന്നും വെള്ളം കോരി സോപ്പ് തേച്ചു കുളിച്ചു . അയയിൽ നിന്നും വസ്ത്രം മാറി വരാന്തയിലെ കസേരയിൽ ഇരുന്ന് പേപ്പർ എടുത്തു നിവർത്തി .

എന്തേലും കഴിച്ചായിരുന്നോ , കട്ടൻ ഇടട്ടെശാന്ത വാതിൽ പടിയിൽ നിന്ന് ചോദിച്ചു ..

വേണ്ട , സൗമ്യ എന്തിയെ ?”

അവള് മുറിയിൽ ഉണ്ട് , ഞാൻ വിളിക്കാം

ശാന്ത വിളിക്കുന്നതിന്മുൻപ് തന്നെ സൗമ്യ വാതിക്കലേക്കു എത്തി , അവളുടെ കരഞ്ഞു തളർന്ന മുഖം കൈയിലേക്ക് എടുത്തു അശോകൻ കവിളിൽ തലോടി. പേപ്പറിലെ ന്യൂസ് കാണിച്ചു പറഞ്ഞു .

നീയൊന്നു വായിക്ക്‌”

മഴ കെടുതിയിൽ കനത്ത നാശം , ഒരാളെ കാണാതായി

കോട്ടയം : ജില്ലയിൽ മഴക്കെടുതിയിൽ കനത്ത നാശം , ഒരു കോളേജ് വിദ്യാർത്ഥിയെ കാണാതായി , പോലീസും ദ്രുത കർമ്മ സേനയും കാണാതായ

മതി , ഇത് ഇന്നത്തെ പേപ്പർ ആണ് , നാള ത്തെ ന്യൂസ് അറിയാമല്ലോ . ഇതാണ് സത്യം , ഇത് മാത്രം . രണ്ടുപേരോടും കൂടിയാപറഞ്ഞെ . ശാന്തേ നീ പോയി കുറച്ചു ഉപ്പും മുളകും ഒരു ചിരട്ടയിൽ കൊണ്ടുവാ

ശാന്ത കൊണ്ടുവന്ന ചിരട്ട എന്തൊക്കെയോ ചൊല്ലി സൗമയക്കും ചുറ്റും മൂന്നുവട്ടം ഉഴിഞ്ഞു .. അയാളുടെ കണ്ണുകൾ രണ്ടും ചുവന്നു വരുന്നത് അവർ കണ്ടു.

നല്ല കൊതി കിട്ടിയിട്ടുണ്ട് എന്റെ മോൾക്ക് എല്ലാം ഞാൻ മാറ്റിത്തരാം. അകത്തോട്ടു പൊക്കോ രണ്ടുപേരും

അശോകൻ ഇറയത്തു തൂക്കിയിരുന്ന ഭസ്മപാത്രത്തിൽ നിന്നും ഒരു ഫോൺ എടുത്തു ചിരട്ടയിൽ വച്ചു. കത്തികൊണ്ടിരുന്ന നിലവിളക്കിൽ നിന്നും അല്പം എണ്ണ ചിരട്ടയിലേക്ക് പകർന്നു, എല്ലാം കൂടി പേപ്പറിൽ പൊതിഞ്ഞെടുത്തു വെളിയിലേക്കിറങ്ങി .

പൊതികെട്ടു മുറ്റത്തിരുന്ന പാത്രത്തിൽ ഇട്ടു തീ പകർന്നു .. വറ്റൽ മുളകിന്റെ മണം അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങിയപ്പോൾ അശോകൻ ഉടുമുണ്ടഴിച്ചു ആകാശത്തിലേക്കു നോക്കി. അപ്പോൾ , തെക്കു വശത്തെ പാലമരത്തിൽ ഇരുന്നു രണ്ടു ദിവസമായി കരഞ്ഞു കൊണ്ടിരുന്ന കൊല്ലി കുറവൻ ദൂരേക്ക് പറന്നു പോയി .

 

—–പീയാർ

Picture2.png

“ഈ മഴ ”

അടുത്തു കിടക്കുന്ന മോൻ അസ്വസ്തമാകുന്നതറിഞ്ഞാണ് അയാൾ മയക്കത്തിൽ നിന്ന് ഉണർന്നത്.  മേശയിൽ നിന്നും മൊബൈൽ എടുത്തു നോക്കി, സമയം  പതിനൊന്നു കഴിഞ്ഞിരിക്കുന്നു.

അയാൾ അവനോടു ചേർന്ന് കെട്ടിപിടിച്ചു കിടന്നു.

“മോനെന്താ പറഞ്ഞെ ”

“ഒന്നുമില്ല .. വാവാച്ചി ഉറങ്ങിയോ ”

“ഉം ” അയാൾ മൂളി

ആ ചെറിയ വിരലുകൾ കൈകളിൽ മുറുകെ പിടിക്കുന്നത് അയാൾ അറിഞ്ഞു.

“അച്ഛൻ ഇനിയും ഗൾഫിൽ പോകുവോ ”

“ഇല്ല ”

എന്തോ നോക്കുവാനായി അവൻ കുഞ്ഞി കൈകൾ നീട്ടി ജനൽ വിരികൾ മാറ്റി.

ഇടക്കിടക്കിടെ ഉണ്ടാകുന്ന മിന്നൽ കറുത്തിരുണ്ട ആകാശത്തെ കൂടുതൽ ഭയാനകമാക്കുന്നുണ്ടായിരുന്നു.

“മോനെന്താ ഉറങ്ങാത്തത് ”

“മൂന്നു ദിവസമായി അമ്മയെ കണ്ടിട്ട്. ഞങ്ങളെ കാണാണ്ട് അമ്മയ്ക്കും കരച്ചിൽ വന്നു കാണും … മഴക്കാറ് മാറുന്നത് വരെ അമ്മ കാത്തിരിക്കില്ലേ അച്ഛാ  , ഇനി എങ്ങാനും കാണാണ്ട്  പോയാലോ ”

അവൻ ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി.

അപ്പോൾ ഇടി മുഴങ്ങിയത് അയാളുടെ മനസ്സിലായിരുന്നു, മഴ പൊടിഞ്ഞത് അയാളുടെ കണ്ണിലും  …

 

—-പീയാർ—

ranjit

സനാഥൻ

Picture1ഒരു കൂട്ടുകാരെന്റെ വീട്ടിൽ നിന്നും മടങ്ങവേ ആണ് വിഷ്ണുവിനെ കണ്ടത്. പാടത്തിനരുകിലെ കനാലിൽ ചൂണ്ടയിടുകയായിരുന്നു അവൻ , അടുത്തുള്ള തെങ്ങിന്റെ ചുവട്ടിൽ അപ്പു എന്ന അവന്റെ നായയും കിടപ്പുണ്ട് . നവംബർ മാസമായിരുന്നിട്ടും ഉച്ചവെയിലിനു നല്ല ചൂടായിരുന്നു.

“എന്താ വിഷ്ണു വല്ലതും കിട്ടിയോ ” സൈക്കിൾ നിർത്തി വിളിച്ചു ചോദിച്ചു ..

” ഓ എന്ത് കിട്ടാനാ ഏട്ടാ .. നമുക്ക് അതിനുള്ള ഭാഗ്യം ഇല്ലല്ലോ .. ഇങ്ങനെ കാത്തിരിക്കാനല്ലേ വിധി .. ചൂണ്ടയിട്ടാലും ജീവിതത്തിലും എല്ലാം ”

ഒരു ഒൻപതാം ക്‌ളാസുകാരന്റെ പക്വത കലർന്ന വാക്ക് കേട്ടിട്ടോ , അവന്റെ ഇടറിയ ശബ്ദം കേട്ടിട്ടോ , ഞാൻ സൈക്കിൾ സ്റ്റാൻഡിലേക്ക് ഇട്ടിട്ടു അവനടുത്തെത്തി . അപ്പു ഒന്നു മുരണ്ടു . അവൻ കയ്യ് ഉയർത്തി അവനോടു വേണ്ട എന്ന് പറഞ്ഞു എന്നെ നോക്കി .

അവന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു ..

ആ കനാലിന്റെ കരയിൽ ഇരുന്നു അവന്റെ തലമുടിയിൽ വിരലോടിച്ചു ചോദിച്ചു

” എന്ന പറ്റിയെടാ ”

നിറഞ്ഞ കണ്ണുകളുമായി അവൻ തല കുനിച്ചു ഇരുന്നു.

വിഷ്ണു , അവൻ എനിക്കൊരു ജീനിയസ് ആണ് . നാട്ടിലേക്കു പോകുന്നതിനു ഒരു മാസം മുൻപ് അവന്റെ മെസ്സേജ് വരും , വാങ്ങി വരേണ്ട ഇലക്ടോണിക്‌സ് , ഇലട്രിക്കൽ സാധനങ്ങളുടെ ലിസ്റ്റ്. ഒരു പെട്ടി കാണും. വീട്ടിൽ എത്തിയാൽ കറക്റ്റ് ആയി കാശു തന്നു വാങ്ങി പോകും . പലപ്പോളും അച്ഛൻ വഴക്കു പറഞ്ഞിട്ടുണ്ട് , പക്ഷെ ആ ചെറു പ്രായത്തിൽ അവന്റെ അറിവ് ഓർത്തു ഞാൻ ഒരിക്കലും വാങ്ങാതിരിന്നിട്ടില്ല.

“എന്ത് പറ്റി നിനക്ക് , നിന്നെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ ”

“നന്ദേട്ടാ , നിങ്ങളെന്നല്ല ആരും ഇങ്ങനെ കണ്ടിട്ടില്ല ഏട്ടനറിയാമോ , ഞാനും ഈ സെന്റ് തോമസിലെ പിള്ളേരും തമ്മിൽ ഒരു വെത്യാസവുമില്ല ” ഒരു തേങ്ങലോടെ അവൻ പറഞ്ഞു നിർത്തി

സെന്റ് തോമസ് ഇവിടെ അടുത്ത അനാഥാലയമാണ് , പള്ളിയാണ് അത് നടത്തുന്നത് , പത്താം ക്‌ളാസ് വരെയുള്ള ആൺകുട്ടികളെ ആണ് അവിടെ നിർത്തി പഠിപ്പിക്കുന്നത് .

“നല്ലതു ചെയ്താലും , ചീത്ത ചെയ്താലും ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ. “

“കഴിഞ്ഞ ദിവസം ജില്ലാതലത്തിൽ നടന്ന ഓട്ട മത്സരത്തിൽ എനിക്ക് ഫസ്റ്റ് കിട്ടി . അവിടെ എത്ര പേരന്റ്സ് ഉണ്ടായിരുന്നെന്ന് അറിയാമോ ? അവരെ പ്രോത്സാഹിപ്പിക്കാൻ , ഓടിയെത്തുമ്പോൾ ഗ്ലുകോസും വെള്ളവുമൊക്കെയായി . ആ കിട്ടിയ മെഡലുമായി ഒരു ഫോട്ടോ എടുക്കാൻ . ഞാനോ സാറിന്റെ ഒപ്പം പോയി , അതുപോലെ തന്നെ തിരിച്ചു പോന്നു . ആ കിട്ടിയത് എന്തിനാണ് എന്ന് പോലും ചോദിയ്ക്കാൻ ആരും വന്നില്ല , ശരത് ചേട്ടൻ , ബാങ്കിലെ , പുള്ളി മാത്രം വന്നു വൈകിട്ട് വീട്ടിൽ. ”

എനിക്കെന്തോ തൊണ്ടയിൽ വാക്കുകൾ തടസ്സപ്പെട്ടുപോയി

“എന്റെ വീട്ടിൽ കോഴിയും താറാവും മീനും എല്ലാം ഉണ്ട് , എന്തിനാ വളർത്തണത് എന്നറിയാമോ. എനിക്കൊന്ന് സ്നേഹിക്കാൻ . ആരും കാണാതെ എന്റെ സങ്കടം പറഞ്ഞു തീർക്കാൻ . ഞാൻ വൈകീട്ട് സ്കൂളീന്നു വരുമ്പോൾ എല്ലാം കൂടി ഓടി വരും , എന്റെ കാലിന്റെ ചുറ്റിനും കൂടും . ഞാൻ അവിടെ ഇരുന്നാൽ എല്ലാം കൂടി മേത്തു കേറും . എന്തൊരു രസമാണെന്നു അറിയാമോ. ഞാൻ ഇന്ന് വരെ ഒന്നിനേം കൊന്നിട്ടോ, വിറ്റിട്ടോ ഇല്ല .ചത്ത് കഴിഞ്ഞാൽ കൊണ്ടേ കുഴിച്ചിട്ടും. ”

ഒരു നിമിഷം , ഞാൻ ഇരുന്ന സ്ഥലം താണു പോകുന്ന പോലെ തോന്നി .

“ഏട്ടന് അറിയാമോ , ഇടക്ക് സങ്കടം വരുമ്പോൾ, ചൂണ്ടയുമായി ഇവിടെ വന്നിരിക്കും. മീനൊന്നും പിടിക്കാനല്ല , അല്ലേലും ഇരയുള്ള ചൂണ്ടയിലല്ലേ മീൻ കൊത്തു. ഇത് വെറും കൊളുത്തു മാത്രമാണ് . പിന്നെ ഇവിടെ വന്നിരുന്നു ഈ പാടത്തിലെ കാറ്റു കൊണ്ടിരിക്കും . അപ്പൊ ഒരു സുഖവാ, പിന്നെ ചിലപ്പോൾ ഒന്നു മയങ്ങും . തിരക്കാനാളില്ലാത്തതു കൊണ്ട് വീട്ടിൽ നേരത്തു ചെല്ലണമെന്നൊന്നും ഇല്ലല്ലോ. ഇവൻ എപ്പോളും കാണും കൂട്ടിനു”

വിഷ്ണു , അവന്റെ അച്ഛനും അമ്മയും US ഇൽ ആണ് , ഒരു അനിയത്തി ഉള്ളതും അവിടെ . ഇവൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഇവിടെ ആയിരുന്നു . ഇടയ്ക്കു പോകും ഒരു പത്തു ദിവസമൊക്കെ . പിന്നെ ഇങ്ങോട്ടു പോരും. അവര് ഒന്ന് ഒന്നര കൊല്ലം കൂടുമ്പോൾ വരും. നിറയെ കളിപ്പാട്ടമൊക്കെ ആയിട്ടു.

“ആ കാണുന്ന വീട് കണ്ടോ ”

“മനക്കലെ ”

“അതിന്റെ പുതിയ അവകാശിയാ ഞാൻ , കഴിഞ്ഞ മാസം അതും വാങ്ങി ” ഒരു ചെറിയ ചിരി വരുത്തി അവൻ പറഞ്ഞു .

“ഓര്മ വച്ച നാള് മുതൽ മാമനോടൊപ്പമായിരുന്നു ഉറക്കം , പിന്നെ എന്റെ അറാം വയസ്സിൽ മാമൻ കല്യാണം കഴിച്ചു . അപ്പൊ അമ്മുമ്മയോടൊപ്പമായി . ഒരു കൊല്ലം തികച്ചില്ല . അപ്പോളേക്കും മുകളിൽ ഒരു മുറി പണിതു എന്നെ അങ്ങോട്ട് മാറ്റി. ചേട്ടനറിയാമോ ഇരുട്ട് എനിക്ക് പേടിയായിരുന്നു. അങ്ങിനെ ആണ് ഞാൻ ഉണ്ടായിരുന്ന കളിപ്പാട്ട കാറുകളുടെ എല്ലാം ബാറ്ററി അഴിച്ചു രാത്രി മുഴുവൻ LED ലൈറ്റ് കത്തിച്ചു വയ്ക്കാമെന്നു പഠിച്ചത് . പിന്നെ ഒരിക്കൽ വഴീന്നു ഇവനെ കിട്ടി . എന്നെ പോലെ തന്നെ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെട്ടവൻ . ഞാൻ കൂടെ കൂട്ടി. എന്റെ കട്ടിലിനു താഴെ ഒരു ചാക്ക് വിരിച്ചു കൊടുത്തു. അന്ന് തൊട്ടു എന്നും ഇവൻ എന്റെ കൂടെ ഉണ്ട് .ഒരു നിഴലുപോലെ കൂടെ ”

അവന്റെ പക്വത എന്നെ അത്ഭുതപെടുത്തി.

“നിനക്ക് അങ്ങോട്ട് പൊയ്ക്കൂടേ , US ലേക്ക്”

“എന്തിനു , മൂന്നാം വയസ്സിൽ ഇവിടെ ഇട്ടേച്ചുപോയതല്ലേ . ഞാൻ പോയിരുന്നു രണ്ടു മൂന്നു തവണ . പക്ഷെ നമുക്കൊന്നും പിടിച്ചു നില്ക്കാൻ പറ്റില്ല ചേട്ടാ. നാടൻ ആയി പോയില്ലേ. ഞാൻ അവിടെ പോയി എന്ത് പറയും മലയാളമോ ?. വിനീതക്ക് പോലും ചേട്ടൻ ആണെന്ന് പറയാൻ മടി തോന്നിയ പോലെ. പിന്നെ ടേബിൾ മര്യാദകൾ. അവിടുത്തെ ജീവിതം . ഒന്നും നമുക്ക് പറ്റില്ല ചേട്ടാ. പിന്നെ അവർക്കും . ”

അവന്റെ മനസ്സറിഞ്ഞ പോലെ അപ്പു അവനരുകിൽ എത്തി കൈകളിൽ നക്കി .

“ചുമ്മാതിരിയാടാ , ഏട്ടനറിയാമോ മെയ് മാസം ചേട്ടൻ കൊണ്ടുവന്ന കുറെ സാധനങ്ങൾ , അത് വച്ച് ഞാൻ ഒരു അലാറവും ക്യാമെറയുമെല്ലാം സെറ്റ് ചയ്തു , എന്റെ കോഴിയെ പിടിക്കാൻ വന്ന കുറുക്കനെ ഓടിക്കാൻ. ഓണത്തിന് എല്ലാവരും വന്നില്ലേ. അന്ന് അങ്ങേരു അതെല്ലാം തല്ലി പൊട്ടിച്ചു . എന്തിനാണെന്നു അറിയാമോ, ഞാൻ ഇതെല്ലം ഉണ്ടാക്കി പഠിക്കാനുള്ള സമയം കളയുവാണെന്നു പറഞ്ഞു . അപ്പു ചാടി കുരച്ചതു കാരണം ഞാൻ ബെൽറ്റിനടി കൊണ്ടില്ല. അന്ന് ഞാൻ ഓടി മുറിയിൽ കയറി കട്ടിലിനടിയിലാ ഒളിച്ചേ . ഇവൻ ആ ചാക്ക് ക ഷണം കൊണ്ടെന്നെ പുതപ്പിച്ചു അരികിൽ കിടന്നു . എന്റെ ഓർമ്മയിൽ ആരും അങ്ങിനെ ചെയ്തിട്ടില്ല .”

അപ്പൊ അതായിരിക്കണം അച്ഛൻ വിഷ്ണുവിന് ഒന്നും വാങ്ങി കൊടുക്കരുത് എന്ന് എന്നോട് പറഞ്ഞത് . അവർ വന്നു പറഞ്ഞു കാണും.

“ഇതൊന്നുമല്ല ഏട്ടാ രസം . ഇവർ എല്ലാരും കൂടി എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി, കൗൺസിലിംഗിന് . അങ്ങേരോട് ഞാൻ എല്ലാം പറഞ്ഞു. ഒടുവിൽ ഇവരെ വിളിച്ചിരുത്തി അങ്ങേരു ഒരു ഡോസ് കൊടുത്തു . വിഷ്ണുവിന് ഒരു കുഴപ്പവുമില്ല , ഇങ്ങനെ ഒക്കെ നടക്കട്ടെ , ഇതൊന്നും ഇല്ലങ്കിൽ അവനു കുഴപ്പം വരുമെന്ന് . അതോടെ അവരൊന്നടങ്ങി. ”

“അന്ന് തോന്നിയാതാ ഇതെല്ലം അങ്ങ് തീർത്തലോ എന്ന് ”

“ഡാ നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട ”

“ഇല്ല ഏട്ടാ , ഇപ്പൊ എനിക്കൊരു ലക്‌ഷ്യം ഉണ്ട് . ഞാൻ ജീവിക്കും , അവരുടെ മുൻപിൽ . അവരുടേതല്ലാതെ ”

ഞാൻ അവന്റെ തോളിൽ തട്ടി എഴുന്നേറ്റു , നേരം രണ്ടു മണി ആയിരിക്കുന്നു.

“ഡാ ഞാൻ പോകുവാ , നാളെ ബാംഗ്ലൂർക്കു പോകും. നീ എന്തു വേണേലും പറഞ്ഞോ , ഞാൻ വാങ്ങി വരാം ”

“നന്ദേട്ടനും ശരതേട്ടനും ആണെന്റെ ശക്തി , ഞാൻ ഇവിടെ തന്നെ ഉണ്ടാകും ”

ഞാൻ സൈക്കിൾ എടുത്തു മുന്നോട്ടു ചവിട്ടി. വളവു തിരിയുന്നതിനു മുൻപ ഒന്ന് തിരിഞ്ഞു നോക്കി . അവനും അപ്പുവും അവിടെ ഇരിപ്പുണ്ട് .

വീട്ടിലെത്തി സൈക്കിൾ വച്ച് അകത്തു കേറി.

“കൊള്ളം നിങ്ങള്ക്ക് കഴിക്കാൻ ഒന്നും വേണ്ടേ ” ഭാര്യയാണ് .

“വേണ്ട , ഞാൻ ആന്റോയുടെ വീട്ടീന്ന് കഴിച്ചു , കുഞ്ഞു എന്തിയെടി ?”

“നല്ല ചൂടല്ലേ .അവൻ കിടന്നു ഉറങ്ങി ”

ഞാൻ മുറിയിലേക്ക് ചെന്നു , കുഞ്ഞു നല്ല ഉറക്കമാണ് .അവനോടു ചേർന്ന് കിടന്നു , രാവിലെ നുള്ളിയ ഇടതു കയ്യിലെ തടിപ്പിൽ വിരലോടിച്ചു.

“അച്ഛാ എവിടായിരുന്നു ..” പിന്നെയെന്തൊക്കെയോ പറഞ്ഞു എന്റെ കൈകൾ ക്കുള്ളിലേക്കു കയറി ഉറക്കം തുടർന്നു

 

അപ്പോളും എന്റെ മനസ്സ് ആ കനാലിന്റെ കരയിലെ സഹോദരങ്ങൾക്കൊപ്പമായിരുന്നു.

 

—–പീയാർ—–

ranjit

 

Issued in Public Interest :-

Some learning I would like to share it with you. This is all about Credit and Debit Card

This is all about how the survivors of a deceased due to an accident get benefited and supported financially just in lieu of the CC/DC usage. A learning which I gathered over the last one week after Byju’s accident.

Please read the whole article carefully and share it with every one.

Most of us know the Credit Card comes with an accidental insurance. But how many of us knew the debit card also covers the same. Please check the below most important points on how can you be eligible for the same

Credit Card

(this is based on HDFC card and I am sure this will be common for most of the cards. Please check with your bank for specific details)

 1. Accidental Death – Cover for 5 times of your credit limit maximum up to Rs. 50,00,000/-
 2. Purchase Protection – Fire & Burglary coverage for the items purchased above Rs. 5000/- using Insured Credit Card of HDFC BANK (Up to 180 days) – Maximum Sum Insured being Rs. 2,00,000/-
 3. The cover is applicable for primary cards only.
 4. For the card holder to be eligible for a claim, 4 Non ATM swipes / E Commerce transactions is mandatory in the month prior to the month of date of accident.

(This means the CC should be used at a POS (Point of Sale) using the swipe machine. ATM and online transaction is not counted)

 1. Cardholder will be eligible for a valid claim in the month of policy inception with 4 Non ATM swipes / E commerce transactions apart from the subsequent month coverage from the date of accident.
 2. The policy covers Accidental Death due to Rail or Road Accidents only.
 3. The Personal Accident cover is on worldwide basis.
 4. The following risk / perils have been explicitly excluded under the policy:
  1. Injury caused by surgery
  2. Nuclear energy risk
  3. Professional activities of police/ military personnel
  4. Offshore activities
  5. Suicide
  6. Under Influence of Alcohol and/or Drugs.

How to Claim?

 1. Legal heir to intimate any accidental death event within 30 days with the bank insurance company
 2. Legal heir should submit all relevant claims document within 60 days from date of loss
 3. Bank insurance company to check and revert within 3 working days for claims received if any additional documents are required
 4. If all the documents are as per the checklist, Insurance company to process the claim and settle the claim to claimant/customer’s account which has been provided along with the claim document
 5. In case of claim repudiation the claimant will be provided with a repudiation letter with the reason of repudiation by the Insurance Company.

What all documents are needed to be submitted?

 1. Duly filled and signed claim form
 2. Customer to mention “<Bank Name> Credit Card Claim” in the right hand corner of the claim form and leave the policy no: field empty
 3. Medical documents and death summary from the hospital. (if the card holder is admitted to hospital)
 4. Postmortem Report (Medical office stamp mandatory in Post Mortem report
 5. Death certificate issued by municipal authorities
 6. Police FIR copy (Police station stamp mandatory in the copy)
 7. Viscera Report/Chemical analysis Report/Histopathological Report if applicable
 8. Last one month’s credit card statement prior to date of loss
 9. Final Police investigation report(if applicable)
 10. Credit card copy
 11. If Claimant not registered provide legal heir certificate from collector office/civil court
 12. KYC (Know your customer) form (all mark * are mandatory) and submit self signed KYC documents as per checklist mentioned in the form, along with recent passport size photo
 13. KYC documents for card holder and nominee both (Photo id and address proof)
 14. NEFT details of the nominee (Cancellation cheque printed name to be mentioned). If printed name not available in nominee cheque copy, Please provide Bank statement or Pass Book for account number verification

Terms & Conditions:

 1. Corporate Cards and Commercial Cards are excluded from the promotion.
 2. The feature is applicable only on Retail and Business Credit cards
 3. Card Holder/s whose account has been classified as delinquent before or during the currency of the Program, or when the gift is to be collected, will not be eligible for the benefits of the Program.
 4. This offer is non-encashable, not extendable and non-negotiable.
 5. Returned purchases, disputed or unauthorized/fraudulent transactions, EMI’s and Card Account Fees will not be considered for this offer.
 6. This offer is valid for Indian residents and citizens only.

All are requested to check the terms and conditions come along with the credit card booklet or at your bank website

Debit Card

Almost all banks – whether private or public – provide accidental hospitalisation cover or accidental death cover to their customers having an operation bank account. The range of insurance provided under the criteria starts from Rs 50000 to Rs 10 lakh, depending upon the customer to customer bank dealings.

If the bank account is inoperative, then your cover may get withdrawn by the bank.

To claim for the insurance, you need to inform the police as soon as the concerned person meets with an accident. Keep all the relevant documents intact concerning the person who met with the accident. If the person is hospitalised, then you need to keep all the medical documents with you or if, by any chance, the person expires, then in such a case you need to have the postmortem report, police report, death certificate, and a valid driving licence of the deceased person. *You also need to tell the bank that the cardholder has made some valid transaction through the ATM card within 60 days.*

With inputs from various banks

Useful links

https://www.icicibank.com/Personal-Banking/cards/Consumer-Cards/Debit-Card/debit-card-insurance-card.page

https://www.sbi.co.in/portal/web/personal-banking/insurance-covers-available

https://www.kotak.com/en/personal-banking/cards/debit-cards/debit-card-services/insurnace-on-debit-card.html

https://www.hdfcbank.com/assets/popuppages/important_msg.htm

Obituary

Byju

Obituary

Samajam Founder Member and Managing Committee Member Shri. Byju Joy passed away on January 11, 2019. Samajam expresses its shock and grievance in this untimely death of our beloved member. May god bless his family.

 

Annual Games 2019

Screen Shot 2018-11-20 at 3.18.21 PM

Samajam Founder and General Secretary wins the top honor from Cisco for his contribution to the Society, People and Planet. In a recent function held in San Jose, California, United States, Cisco CEO Mr. Chuck Robbins announced the winners. Rajeev will represent Cisco along with 9 others and participate in the Global Citizen Festival Mandela 100 which will be conducted in Johannesburg, South Africa on Dec 2nd.

The Bridge Awards celebrate Cisco’s legacy of making a difference in people’s lives, our society, and our planet.Cisco recognises employees who work for a purpose greater than themselves, who will travel as ambassadors for change and for Cisco.

The Bridge Awards serve as a launching pad for telling the powerful stories of what Cisco is doing to make a difference, and how Cisco’s technology and people, are truly impacting the world. Cisco is 74,200 strong, each individual employee is a bridge unto themselves – committed to the customer, committed to their communities, and committed to the world at large.

image2

Annual Event