സർജാപുര മലയാളി സമാജം – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള സംഘടനകൾക്ക് മാതൃകയായി ബാംഗ്ലൂരിലെ സർജാപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന സർജാപുര മലയാളി സമാജം. 2018 ലെ പ്രളയകാലത്ത് 40 ടൺ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കൾ ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, കോവിഡ് കാലത് 35 ഓളം ടെലിവിഷൻ സെറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു. പെൺകുട്ടികൾക്ക് പഠന സഹായം, മാരക രോഗങ്ങൾക്ക് അടിപ്പെട്ടവർക്ക് ചികിത്സാ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വളരെ കുറഞ്ഞ കാലം കൊണ്ട് ഈ സംഘടനക്ക് ചെയ്യുവാൻ സാധിച്ചു.

സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനർക്കുള്ള ഭവന പദ്ധതി അനുസരിച്ചുള്ള ആദ്യത്തെ ഭവനം ചെറിയനാട് പഞ്ചായത്തിലെ മാംപ്ര മാനവീയം കോളനി പരിസരത്ത് നിർമ്മിച്ചു. പ്രസ്തുത ഭവനത്തിന്റെ താക്കോൽ ദാന കർമ്മം ചെങ്ങന്നൂരിന്റെ ജനനായകൻ ബഹുമാനപ്പെട്ട ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ: സജി ചെറിയാൻ ജൂലൈ 3 രാവിലെ 10 മണിക്ക് നിർവഹിച്ചു..

ഈ അവസരത്തിൽ കുട്ടികൾക്കുള്ള പഠന സഹായത്തിലേക്കുള്ള മൊബൈൽ ഫോൺ വിതരണവും നടന്നു

പ്രസ്തുത ചടങ്ങിൽ സർജപുര മലയാളി സമാജം സ്ഥാപകനും സെക്രെട്ടറിയുമായ ശ്രീ. രാജീവ് കുമാർ സമാജം വൈസ് പ്രസിഡന്റ് ശ്രീ. ജിജോ പാറക്കൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ശ്രീ. ഗിരീഷ് കുമാർ, രാജേഷ് രാജേന്ദ്രനാഥൻ, ശ്രീജിത്ത് ഗോപിനാഥൻ, മാത്യു ചെറിയാൻ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രസന്ന രമേശൻ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റും CPI (എം) ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീമതി. പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ എം സലിം, വാർഡ് മെമ്പർ ശ്രീമതി. വത്സമ്മ സോമൻ, ശ്രീ. ഷീദ് മുഹമ്മദ്, കരുണ പാലിയേറ്റീവ് കെയർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

Website Powered by WordPress.com.

Up ↑

%d bloggers like this: